News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 23, 2019

റഫാല്‍ കരാറിനെതിരേ കടലാസ് വിമാനം പറത്തി കോണ്‍ഗ്രസ് പ്രതിഷേധം

featured image

ന്യൂഡല്‍ഹി∙ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ലോക്‌സഭാ സമ്മേളനത്തിന്റെ അവസാന ദിവസം പാര്‍ലമെന്റിനു മുന്നില്‍ കോണ്‍ഗ്രസ് എംപിമാര്‍ കടലാസ് വിമാനം പറത്തി പ്രതിഷേധിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. റഫാല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു പ്രതിഷേധം. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. കരാര്‍ ഒപ്പിടുന്നതിനു 10 ദിവസം മുമ്പു തന്നെ അനില്‍ അംബാനി വിവരങ്ങള്‍ അറിഞ്ഞിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ രാഹുല്‍ ഇതു സംബന്ധിച്ച ഇ-മെയില്‍ സന്ദേശവും പുറത്തുവിട്ടു. ഇപ്പോഴത്തെ സിഎജി, ചൗക്കീദാര്‍ ജനറല്‍ ഓഫ് ഇന്ത്യയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages