News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

മൂന്നാറിലെ വിവാദ കെട്ടിട നിര്‍മാണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

featured image

കൊച്ചി∙ മൂന്നാറിൽ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് സ്റ്റേ. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ നിർമാണം നിർത്തിവയ്ക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

ഇവിടെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെ എം.വൈ. ഔസേഫ് എന്നയാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അനധികൃത നിർമാണങ്ങൾക്കെതിരെ സംസ്ഥാന സർക്കാരും ഇന്ന് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അതേസമയം, ഹൈക്കോടതി നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് എസ്.രാജേന്ദ്രൻ പറഞ്ഞു.

കണ്ണൻദേവൻ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിനെടുത്ത് മൂന്നാർ പഞ്ചായത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. ഈ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻഒസി ആവശ്യമില്ല എന്ന നിലപാടിലാണ് പഞ്ചായത്ത് നിർമാണം നടത്തിവന്നത്.

അതേസമയം തോട്ട നിയമ പരിധിയിൽ വരുന്ന ഭൂമിയിൽ നിർമാണം നടത്താൻ അനുമതിയില്ലെന്നുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിർമാണം സ്റ്റേ ചെയ്തിരിക്കുന്നത്. ഈ വിവരം സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. തുടർ വാദങ്ങളിൽ എല്ലാ വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമായിരിക്കും കോടതിയുടെ അന്തിമ തീരുമാനം ഉണ്ടാകുക.

പഞ്ചായത്തിന്റെ അനധികൃത നിർമാണത്തിനെതിരെ നിലപാടെടുത്ത ദേവികുളം സബ്കലക്ടർ ഡോ. രേണു രാജിനെ സ്ഥലം എംഎൽഎ എസ്. രാജേന്ദ്രൻ അപമാനിച്ചത് വൻ വിവാദമായിരുന്നു. ഇവിടുത്തെ അനധികൃത നിർമാണം ചൂണ്ടിക്കാണിച്ച് ജില്ലാ കലക്ടർ റവന്യുമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. നിയമപ്രകാരം പുഴയിൽ നിന്ന് 45 മീറ്റർ അകലെ മാത്രമെ നിർമാണം നടത്താവു എന്നിരിക്കെ അഞ്ചു മീറ്റർ മാത്രം ദൂരപരിധിയിലാണ് നിർമാണം നടക്കുന്നതെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ എല്ലാം കാണിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാരും കോടതിയെ സമീപിച്ചത്.  

No comments:

Post a Comment

Post Top Ad

Your Ad Spot

Pages