News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തില്‍ സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

featured image
Supreme court , Kashmiri students

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ സുപ്രീം കോടതി വിശദീകരണം തേടി. ആക്രമണ സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിനും പത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് എതിരായി ഉയരുന്ന ഭീഷണി, അതിക്രമം, വിലക്ക് തുടങ്ങിയവ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നോഡല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു.

Supreme Court issues notice to the Central government and 10 states and seeks their response on a plea seeking its intervention to prevent alleged attacks on Kashmiri students in the aftermath of the Pulwama terror attack. pic.twitter.com/FCkbOiIKWg— ANI (@ANI) February 22, 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ വിധി ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണമുണ്ടായത്. ഡെറാഡൂണിലാണ് അക്രമസംഭവങ്ങള്‍ തുടങ്ങിയത്. ഇതേതുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മുന്നൂറിലധികം കശ്മീരി വിദ്യാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു.

No comments:

Post a Comment