News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, February 12, 2019

ഡല്‍ഹിയില്‍ ഹോട്ടലില്‍ വന്‍ അഗ്നിബാധ; 9 മരണം, താമസക്കാരില്‍ മലയാളികളും

featured image
firebreak

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഹോട്ടലില്‍ ഉണ്ടായ അഗ്നിബാധയില്‍ ഒമ്പത് മരണം. സെന്റ്രല്‍ ഡല്‍ഹിയിലെ കരോള്‍ ബാഗിലുള്ള എയര്‍പോര്‍ട്ട് ഹോട്ടലായ അര്‍പ്പിത് പാലസിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായി സംശയിക്കുന്നു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് മലയാളികളെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമ്മയും മകളും മകനുമാണ് കാണാതായിരിക്കുന്നത്. മറ്റുള്ള 10 പേര്‍ സുരക്ഷിതരാണ്. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ് ഹോട്ടലില്‍ താമസമുണ്ടായിരുന്നത്.

തീ നിയന്ത്രണവിധേയമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ 13അംഗ മലയാളി സംഘം എത്തിയത് ഗാസിയാബാദില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്.

സംഭവത്തിന് പിന്നാലെ 20ഓളം ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്ത് എത്തുകയായിരുന്നു.

Spot visuals: 9 dead in the fire that broke out in Hotel Arpit Palace in Karol Bagh, earlier today. Rescue operation still underway. #Delhi pic.twitter.com/F2KNcozrZK— ANI (@ANI) February 12, 2019

No comments:

Post a Comment