News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

ശബരിമല ഹര്‍ത്താല്‍: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 990 ലധികം കേസുകള്‍, കോടികളുടെ നാശനഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍

featured image

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് 990 ലധികം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 32,270 ലധികം പേര്‍ പ്രതികളാണ്. വിവിധ സ്ഥലങ്ങളിലായി നടന്ന അക്രമങ്ങളില്‍ 150 ഓളം പൊലീസുകാര്‍ക്കും 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 152 ഓളം പേര്‍ക്കും പരുക്ക് പറ്റിയിട്ടുണ്ട്.

read more മിന്നല്‍ ഹര്‍ത്താല്‍ നിയന്ത്രിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഡീന്‍ കുര്യാക്കോസ്; താങ്കളൊരു അഭിഭാഷകനല്ലേയെന്ന് കോടതി; പഠിച്ചതേയുള്ളൂ പ്രാക്ടീസ് ചെയ്യാന്‍ സമയം കിട്ടിയില്ലെന്ന് മറുപടി

38.52 ലക്ഷം രൂപയുടെ പൊതുമുതല്‍ നഷ്ടവും 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കളുടെ നഷ്ടവും കെഎസ്ആര്‍ടിസിക്ക് മാത്രമായി മൂന്ന്‌കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ വ്യപകമായ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പല സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടിച്ച് തകര്‍ക്കുകയും മറ്റ് ചില സ്ഥലങ്ങളില്‍ റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു.

read more ഹര്‍ത്താലിനെ തുടര്‍ന്ന് സംഘര്‍ഷം: താനൂരില്‍ നിരോധനാജ്ഞ

ശബരിമല കര്‍മസമിതി ഭാരവാഹികളായ ടിപി സെന്‍കുമാര്‍, കെഎസ് രാധാകൃഷ്ണന്‍ തുടങ്ങിയവരില്‍ നിന്ന് നഷ്ടം ഈടാക്കണമെന്നും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യപകമായ അക്രമങ്ങളാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages