News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

ഇന്ത്യൻ സൈന്യത്തെ തകർക്കാൻ ചാവേറിനെ പരിശീലിപ്പിച്ചത് മസൂദ് അസറിന്റെ സഹോദരനും 99 ല്‍ വിമാനം റാഞ്ചിയയാളും ചേര്‍ന്ന്

featured image

ന്യുഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണം നടത്തിയ ചാവേര്‍ കശ്മീര്‍ സ്വദേശി അദില്‍ അഹമ്മദ് ദറിനെ പരിശീലിപ്പിച്ചത് ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിന്റെ സഹോദരനും 1999ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ കേസിലെ പ്രതിയും ചേര്‍ന്നെന്ന പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജെയ്‌ഷെ മുഹമ്മദ് കശ്മീരിലെ കമാന്‍ഡര്‍മാരായിരുന്ന കര്‍മാന്റെയും അബ്ദുള്‍ അബ്ദുള്‍ റാഷീദ് എന്ന ഘാനിയുടെയും നേതൃത്വത്തിലാണ് ചാവേര്‍ ആക്രമണത്തിനുള്ള ആളെ തെരഞ്ഞെടുത്തത്.

നെറുക്കെടുപ്പിലൂടെയാണ് അദിലിന്റെ പേര് വീണത്. തുടര്‍ന്ന് സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിക്കുന്നതിനുള്ള പരിശീലനം നല്‍കി. പലവിധത്തിലുള്ള പരിശീലനങ്ങളും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണ കശ്മീരിലെ ജെയ്‌ഷെയുടെ ഓപറേഷണല്‍ കമാന്‍ഡര്‍ ആയിരുന്ന കര്‍മാന്‍ ഭീകരാക്രമണത്തിനു ശേഷം സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

മസൂദ് അസറിന്റെ സഹോദരന്‍ ഇബ്രാഹിം അസറിന്റെ മേല്‍നോട്ടത്തിലാണ് അദിലിന്റെ പരിശീലനം നടന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 30ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഉസമാന്റെ പിതാവ് കൂടിയാണ് ഇയാള്‍. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 814 വിമാനം തട്ടിക്കൊണ്ടുപോയി 176 യാത്രകാരെയും 15 ജീവനക്കാരെയും ബന്ദികളാക്കി വച്ച അഞ്ചംഗ ഭീകരസംഘത്തിലെ ഒരാളും അദിലിന് പരിശീലനം നല്‍കാന്‍ നേതൃത്വം നല്‍കി.

ഭീകരരായ മസൂദ് അസര്‍, അഹമ്മദ് ഒമര്‍ സെയ്ദ് ഷെയ്ഖ് എന്നിവരെ മോചിപ്പിക്കുന്നതിനായിരുന്നു വിമാനം തട്ടിക്കൊണ്ടുപോയത്. മാധ്യമപ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി വധിച്ചത് ഇവരായിരുന്നു.

ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത് കര്‍മാന്‍ ആണെന്നും അനേഷണ സംഘത്തിന് സൂചനകിട്ടി. ഇതിനായി പ്രദേശികമായി ആളുകളെ ഇയാള്‍ സംഘടിപ്പിച്ചു. സ്ത്രീകളെയും കുട്ടികളെയും ധാരാളമായി ഉപയോഗിച്ചു. കര്‍മാനൊപ്പം ഇബ്രാഹിം എന്ന ഭീകരനും ഉണ്ടായിരുന്നു. ഇയാള്‍ പിന്നീട് പാകിസ്താനിലേക്ക് കടന്നു.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ വാര്‍ഷിക ദിനമായ ഫെബ്രുവരി ഒമ്പതിനാണ് ആദ്യം ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദൗത്യം 14ലേക്ക് മാറ്റുകയായിരുന്നു.

കര്‍മാനെ കൂടാതെ മുഹമ്മദ് ഒമര്‍, മുഹമ്മദ് ഇസ്മയില്‍ എന്നീ പാകിസ്താന്‍ ഭീകരരും സ്‌ഫോടക വരവസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ ഉള്‍പ്പെട്ടിരുന്നു. മസൂദ് അസറിന്റെ ബന്ധുവാണ് മുഹമ്മദ് ഒമര്‍, കഴിഞ്ഞ വര്‍ഷം ബുദ്ഗാമില്‍ എസ്.പി ഷെയ്ഖ് ഗുലാം മുഹമ്മദിന്റെ വീട് ആക്രമിച്ചയാളാണ് മുഹമ്മദ് ഇസ്മയില്‍.

ഈ മാസം 14ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തെ ലക്ഷ്യമാക്കി സ്‌ഫോടക വസ്തുനിറച്ച കാര്‍ പാഞ്ഞുവന്ന് ഇടിക്കുകയായിരുന്നു. അവന്തിപോറയിലെ ലെത്‌പോറയിലാണ് ആക്രമണം നടന്നത്. 40 ജവാന്മാരെയാണ് രാഷ്ട്രത്തിന് നഷ്ടമായത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages