News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, February 12, 2019

യുപിയിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തം: 38 പേർ മരിച്ചു

featured image

ലക്നൗ∙ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തത്തിൽ 38 പേര്‍ മരിച്ചു. ഉത്തർപ്രദേശിൽ രണ്ടിടങ്ങളിലായുണ്ടായ വിഷമദ്യ ദുരന്തത്തിൽ 26 പേരാണ് മരിച്ചു. സഹാരൻപുരിൽ 16 പേരും ഖുശിനഗറിൽ 10 പേരുമാണു മരിച്ചത്. ഉത്തരാഖണ്ഡിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് 12 പേരാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ഗുരുതരമായ സ്ഥിതിയിൽ ഒട്ടേറെപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സഹാരൻപുരിൽ അഞ്ചുപേർ മരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. പൊലീസും ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങി. ചികിൽസയിലുള്ളവർക്ക് 50,000 രൂപയുടെ ധനസഹായം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

No comments:

Post a Comment