News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 12, 2019

30,000 കോടി കൊള്ളയടിച്ചു, കള്ളനും കാവൽക്കാരനുമാണോ മോദി: രാഹുല്‍ ഗാന്ധി

featured image

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 30,000 കോടി കൊള്ളയടിച്ചതായി തെളിഞ്ഞെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാന്തരമായി ഇടപെട്ടെന്ന് പ്രതിരോധമന്ത്രാലയം പറയുന്നു. കൊള്ളയടിച്ച മുതൽ അദ്ദേഹം അനില്‍ അംബാനിക്കു കൈമാറി. കഴിഞ്ഞ ഒരു വർഷമായി ഇക്കാര്യം ഞങ്ങള്‍ പറയുന്നു. ഇപ്പോൾ മോദി സമാന്തരമായി ഇടപെട്ടെന്ന് പ്രതിരോധമന്ത്രാലയം നൽകിയ റിപ്പോർട്ടുതന്നെ പുറത്തുവന്നിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തെ യുവജനങ്ങളും സൈനികരും ഇതു ശ്രദ്ധിക്കണം. നിങ്ങളുടെ ഭാവിയുടെ കാര്യമാണിത്. നിർമല സീതാരാമനും മോദിയും കള്ളം പറഞ്ഞു. ഫ്രഞ്ച് മുൻ പ്രസിഡന്റ് തന്നെ പറഞ്ഞിരുന്നു അനിൽ അംബാനിയുടെ കമ്പനിക്ക് കരാർ നൽകിയത് മോദി പറഞ്ഞിട്ടാണെന്ന് . സുപ്രീംകോടതിയോടും സർക്കാർ കള്ളം പറഞ്ഞു. കള്ളനും കാവൽക്കാരനുമാണോ മോദി? ദ്വന്ദവ്യക്തിമുണ്ടോയെന്നും രാഹുൽ ചോദിക്കുന്നു. മനോഹർ പരീക്കറെ ഞാൻ കണ്ടിരുന്നു. എന്നാൽ റഫാൽ ചർച്ചയായില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുക മാത്രമായിരുന്നു സന്ദൻശനത്തിന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

റഫാലിനെക്കുറിച്ച് ഇത്ര ആത്മവിശ്വാസത്തോടെ കള്ളം പറയാൻ എങ്ങനെ സാധിക്കുന്നുവെന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു. പിന്നീടാണ് എനിക്കു മനസ്സിലായത്, അവരുടെ അധികാര കാലത്ത് ഒരിക്കൽ പോലും പ്രതിരോധ കരാറുകൾ സത്യസന്ധമായിരുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. കോൺഗ്രസിനെതിരെ എത്ര അന്വേഷണം വേണമെങ്കിലും നിങ്ങൾക്കു നടത്താം. വാധ്രയെക്കുറിച്ചും ചിദംബരത്തെക്കുറിച്ചും അന്വേഷിക്കാം. എന്നാൽ പ്രധാനമന്ത്രി അന്വേഷണം നേരിടാൻ തയാറാകണം. റഫാൽ വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന് ഞങ്ങൾ സ്ഥിരം ആവശ്യപ്പെട്ടിരുന്നതാണെന്നും രാഹുൽ പറഞ്ഞു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages