News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 11, 2019

ജെഡിഎസ് എംഎല്‍എയുടെ മകന് 25 കോടി വാഗ്ദാനം ചെയ്ത ശബ്ദരേഖ: ശബ്ദം തന്റേതെന്ന് സമ്മതിച്ച് യെഡിയൂരപ്പ

featured image
Karnataka, B S Yeddyurappa

ബെംഗളൂരു: ജെഡിഎസ് എംഎല്‍എയുടെ മകന് 25 കോടി വാഗ്ദാനം ചെയ്ത ശബ്ദരേഖയില്‍ ശബ്ദം തന്റേതെന്ന് സമ്മതിച്ച് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെഡിയൂരപ്പ. ജെഡിഎസ് എംഎല്‍എ നാഗനഗൗഡയെ ബിജെപിയിലെത്തിക്കാന്‍ മകന്‍ ശരണഗൗഡയ്ക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്യുന്ന വീഡിയോയാണ് വിവാദമായിരിക്കുന്നത്.

ശബ്ദം തന്റേതല്ലെന്നും, ആണെന്ന് തെളിയിച്ചാല്‍ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്നും പ്രഖ്യാപിച്ച യെഡിയൂരപ്പ തനിക്കുനേരെ അന്വേഷണം വന്നേക്കുമെന്ന സൂചനയില്‍ നിലപാട് മാറ്റുകയായിരുന്നു. തന്നെ കുടുക്കാന്‍ കുമാരസ്വാമി ശരണഗൗഡയെ അയയ്ക്കുകയായിരുന്നു എന്നാണ് യെഡിയൂരപ്പയുടെ പുതിയ പ്രതികരണം.

മുഖ്യമന്ത്രി കുമാരസ്വാമിയാണ് അട്ടിമറിനീക്കം തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവിട്ടത്. ശരണഗൗഡയെ കണ്ടിട്ടില്ലെന്നും ശബ്ദം മിമിക്രിക്കാരെ ഉപയോഗിച്ച് സൃഷ്ടിച്ചതെന്നുമായിരുന്നു യെഡിയൂരപ്പയുടെ പ്രതികരണം. സുപ്രിംകോടതിയിലെ കാര്യങ്ങള്‍ പ്രധാനമന്ത്രിയും അമിത് ഷായും നോക്കിക്കൊള്ളുമെന്നും വീഡിയോയിലുണ്ട്.

കര്‍ണാടകയിലെ അട്ടിമറി നീക്കം സജീവമാണെന്നതിന്റെ തെളിവുകള്‍ നിരത്തി ജെ.ഡി.എസ് എം.എല്‍.എ നേരത്തെ രംഗത്തു വന്നിരുന്നു. ജെ.ഡി.എസില്‍ നിന്ന് രാജിവയ്ക്കാന്‍ തനിക്ക് ബി.ജെ.പി 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കെ. ശ്രീനിവാസ ഗൗഡ എം.എല്‍.എ വ്യക്തമാക്കിയത്. പാര്‍ട്ടി വിടുന്നതിന് പ്രതിഫലമായി വാഗ്ദാനം ചെയ്ത 30 കോടി രൂപയ്ക്ക് പുറമെ അഞ്ച് കോടി രൂപ അഡ്വാന്‍സ് വാഗ്ദാനം ചെയ്തുവെന്നും ആ തുക താന്‍ സ്വീകരിച്ചുവെന്നും ഗൗഡ വെളിപ്പെടുത്തി.

ബി.ജെ.പി നേതാക്കളായ സി.എന്‍ അശ്വത്‌നാരായണന്‍, എസ്.ആര്‍ വിശ്വനാഥ്, സി.പി യോഗേശ്വര എന്നിവര്‍ വീട്ടിലെത്തിയാണ് രാജിവയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. അഡ്വാന്‍സ് വാഗ്ദാനം ചെയ്ത തുക താന്‍ സ്വീകരിച്ചു. ശേഷം ഇക്കാര്യം മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ അറിയിച്ച ശേഷം പണം മടക്കി നല്‍കിയെന്നും ഗൗഡ പറഞ്ഞു.

കോണ്‍ഗ്രസിന്റെ 18 എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 200 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം എ.ഐ.സി.സി വെളിപ്പെടുത്തിയിരുന്നു. ഓരോ എം.എല്‍.എമാര്‍ക്കും 10 കോടി രൂപ വീതവും സ്പീക്കര്‍ക്ക് 50 കോടി രൂപയുമായിരുന്നു വാഗ്ദാനം. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അട്ടിമറി നീക്കം സജീവമായ കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറാതിരിക്കാന്‍ അവരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages