മുംബൈ: ഇന്ത്യയ്‌ക്കെതിരായ വനിതകളുടെ ഒന്നാം ഏകദിന ക്രിക്കറ്റില്‍ ജയിക്കാന്‍ ഇംഗ്ലണ്ടിനുവേണ്ട് 203 റണ്‍സ്. ഇംഗ്ലീഷ് ബൗളര്‍മാര്‍ അരങ്ങു വാണ മത്സരത്തില്‍ ഇന്ത്യയ്ക്ക് 49.4 ഓവറില്‍ 202 റണ്‍സ് മാത്രമാണ് നേടാനായത്.

58 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ജമീമ റോഡ്രിഗസാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മിതാലി രാജ് 74 പന്തില്‍ നിന്ന് 44 റണ്‍സെടുത്തു. സ്മൃതി മന്ദാന 24 ഉം ജൂലന്‍ ഗോസ്വാമി 30 ഉം താനിയ ഭാട്യ 25 ഉഗ റണ്‍സെടുത്തു.

ഇംഗ്ലണ്ടിനുവേണ്ടി ജോര്‍ജിയ എല്‍വിസ്, നതാലിയ സിവെര്‍, സോഫി എക്കിള്‍സ്റ്റണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: India England Woman Cricket ODI MithaliRaj