News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

‘മോദിയുണ്ടെങ്കില്‍ സാധ്യമാകും’; 2014 ലെ അച്ഛാ ദിന്‍ എന്ന മുദ്രാവാക്യത്തിന് ശേഷം 2019 ലെ മുദ്രാവാക്യവുമായി ബിജെപി’

featured image

ജയ്പൂര്‍: അച്ഛാ ദിന്‍ കൊണ്ടുവരുമെന്നു പറഞ്ഞാണ് 2014ല്‍ ബിജെപി പൊതുതെരഞ്ഞെടുപ്പിനെ അതിജീവിച്ച് അധികാരത്തിലെത്തിയത്. നിലവിലുണ്ടായിരുന്ന സ്ഥിതിഗതികളെ മാറ്റി ഇന്ത്യയ്ക്ക് ഇനിയുള്ള ദിവസങ്ങളില്‍ നല്ലതുമാത്രം കൊണ്ടുവരുമെന്ന ആശയത്തിലാണ് അച്ഛാ ദിന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ബിജെപി മത്സരിച്ചത്. 2019ല്‍ വീണ്ടുമൊരു പുതിയ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുമ്പോള്‍ ബിജെപി പുതിയ മുദ്രാവാക്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. മോദിയുണ്ടെങ്കില്‍ സാധ്യമാവും എന്നതാണ് ബിജെപിയുടെ പുതിയ മുദ്രാവാക്യം.

2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ അച്ഛാ ദിന്‍ വന്നിട്ടില്ലെന്നാണ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നത്. അതേ സമയം കൂടുതല്‍ കരുത്തോടെ തിരിച്ചു വരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുദ്രാവാക്യവുമായി ബിജെപി എത്തിയിരിക്കുന്നത്. മോദിയുണ്ടെങ്കില്‍ സാധ്യമാവും എന്ന മുദ്രാവാക്യം രാജസ്ഥാനില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് മുന്നോട്ടുവെച്ചത്.

നിലവിലുള്ള സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും, അത് കഴിഞ്ഞ നാലു വര്‍ഷമായി ബിജെപി രാജ്യത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായതാണെന്നും മോദി പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. അത് മാത്രമോ, പ്രതിമാസം ഒരു രൂപ അടച്ചാല്‍ രണ്ട് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് ആരെങ്കിലും കരുതിയോ, എന്നാല്‍ തങ്ങള്‍ക്ക് അതും നടപ്പിലാക്കാന്‍ സാധിച്ചു. മോദിയുണ്ടെങ്കില്‍ സാധ്യമാകും. മോദി പറഞ്ഞു.

പുല്‍വാമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയതയെ ഊന്നിയുള്ള രാഷ്ട്രീയ പ്രയോഗങ്ങളാണ് മോദി ഇപ്പോള്‍ നടത്തുന്നത്. ആക്രമണം നടന്ന് ഇത്രയും ദിവസങ്ങളായിട്ടും ഭീകരര്‍ക്ക് തിരിച്ചടി നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിനുള്ള ആയുധമാക്കി മാറ്റാന്‍ തിരിച്ചടി വൈകിപ്പിക്കുകയാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

No comments:

Post a Comment