News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

ഇനി പുതിയ സഭ, പുതിയ താരങ്ങൾ... പാർലമെന്റ് 2014 – 19 ഒരു തിരനോട്ടം

featured image

പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിലെ അവസാന ദിനം ഇന്ന്. പ്രക്ഷുബ്ധ രാഷ്ട്രീയത്തിന്റെ അഞ്ചാണ്ട്. ലോക്സഭയിലെയും രാജ്യസഭയിലെയും ഇക്കാലയളവിലെ ഓർമച്ചിത്രങ്ങളുമായി മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ജെ. സുരേഷ്; ഒപ്പം പിടിഐ, എഎഫ്പി ചിത്രങ്ങളും

Narendra Modi

2014 മേയ് 20. ബിജെപിയെ അധികാരത്തിലെത്തിച്ച തരംഗത്തിന്റെ തിളക്കവുമായാണു നരേന്ദ്ര മോദി പാർലമെന്റിലെത്തിയത്. പടവുകളിൽ നമസ്കരിച്ച ശേഷം ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിനായി സെൻട്രൽ ഹാളിലേക്ക്; രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ.

Dharam Veer Gandhi

‘പാർലമെന്റിൽ ഈ നാടിന്റെ മുഴുവൻ ശബ്ദമാകാൻ...’ ഇങ്ങനൊരു അനൗൺസ്മെന്റ് വാഹനം തിരഞ്ഞെടുപ്പുകാലത്തു കറങ്ങി നടക്കും. ജയിച്ചുകഴിഞ്ഞാൽ ഇവർ നാടിന്റെ ശബ്ദമാകാറുണ്ടോ ? ലോക്സഭാ സമ്മേളനം നടക്കുന്നതിനിടെ, പട്യാലയിൽ നിന്നുള്ള ആംആദ്മി പാർട്ടി എംപി ധരംവീർ ഗാന്ധി പ‌ാർലമെന്റ് പരിസരത്തെ പുൽത്തകിടിയിൽ കിടന്നുറങ്ങുന്ന കാഴ്ച. പിന്നീട് സുരക്ഷ‌ാ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തെ ഉണർത്തുകയായിരുന്നു.

LK Advani, Rahul Gndhi, Narendra Modi

2017 ഡിസംബർ 13. എൽ.കെ. അഡ്വാനി അവഗണിക്കപ്പെടുന്നുവെന്ന രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നതിനിടയിലായിരുന്നു ഈ കാഴ്ച. പാർലമെന്റ് ആക്രമണത്തിന്റെ വാർഷികാനുസ്മരണത്തിനു പാർലമെന്റ് അങ്കണത്തിലെത്തിയ അഡ്വാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അരികിലേക്ക് ആനയിക്കുകയാണു രാഹുൽ ഗാന്ധി.

Women MPs

ബിജെപിയുടെ ഋതി പഥക്കും രാജ്യസഭയിലെ കോൺഗ്രസിന്റെ കുമാരി ഷെൽജയും ഉൾപ്പെടെയുള്ള വനിതാ എംപിമാരുടെ സൗഹൃദനിമിഷം. ഈ ലോക്സഭയിൽ വനിതാ എംപിമാർ 62 മാത്രമായിരുന്നു. അടുത്ത സഭയിൽ വനിതകളുടെ എണ്ണമേറുമോ ? വനിതാ സംവരണ ബില്ലിനു മോക്ഷം കിട്ടുമോ ?

Rahul Gandhi hugs Narendra Modi

2018 ജൂലൈ 20. കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതു തെലുങ്കുദേശമാണെങ്കിലും ആ ദിവസത്തിന്റെ അടയാളമായി മാറിയത് ഈ ചിത്രമാണ്. സർക്കാരിനെതിരെ നിശിത വിമർശനം ചൊരിഞ്ഞ പ്രസംഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ സീറ്റിൽ ചെന്ന് ആശ്ലേഷിക്കുന്ന രാഹുൽ ഗാന്ധി. ഒരു വിയോഗത്തിന്റെ ഓർമ കൂടി ഈ ചിത്രം പങ്കുവയ്ക്കുന്നു. രാഹുലിന്റെ അപ്രതീക്ഷിത നീക്കം സാകൂതം വീക്ഷിച്ചു പ്രധാനമന്ത്രിയുടെ പിന്നിലെ സീറ്റിലിരിക്കുന്ന കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാർ 2018 നവംബർ 12നു രോഗബാധിതനായി മരിച്ചു.

PK Sreemathi

2017ൽ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിലെത്തിയതിന്റെ ആവേശത്തിൽ എംപിമാരും അണിചേർന്നിരുന്നു. ലോകകപ്പിന്റെ പ്രചാരണാർഥം പാർലമെന്റ് വളപ്പിൽ നടന്ന പരിപാടിയിൽ മറ്റു വനിതാ എംപിമാർക്കൊപ്പം ഫുട്ബോൾ തട്ടുകയാണു പി.കെ. ശ്രീമതി.

Congress Protest

2014 മുംബൈയിലും അഹമ്മദാബാദിലും ബുള്ളറ്റ് ട്രെയിനിനെ എതിർത്തും അനുകൂലിച്ചും വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ ഈ ചിത്രമോർക്കാം. പാർലമെന്റിനു മുന്നിൽ കേരള എംപിമാരുടെ പ്രതിഷേധം സാദാ ട്രെയിനിന്റെ കാര്യത്തിൽ സംസ്ഥാനത്തോട് അൽപം കനിവു കാട്ടണമെന്നു പറഞ്ഞായിരുന്നു. 2014ലെ റെയിൽവേ ബജറ്റിനു ശേഷമുള്ള പ്രതിഷേധത്തിന് ഇടതുവലതു ഭേദവുമുണ്ടായിരുന്നില്ല. ഇന്നാകട്ടെ, റെയിൽവേ ബജറ്റ് തന്നെയില്ല. അതും അഞ്ചു വർഷത്തിനിടയിലെ പ്രധാന മാറ്റം.

Narendra Modi, Manmohan Singh

കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ ഇവർ രണ്ടു പേരും പല തവണ താരതമ്യം ചെയ്യപ്പെട്ടു. മൻമോഹൻ സിങ്ങിന്റെ മൗനം 2014ലെ തിരഞ്ഞെടുപ്പു കാലത്തു നരേന്ദ്ര മോദിയുടെ പ്രധാന പ്രചാരണായുധമായിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയായിരുന്നില്ല താനെന്നു മൻമോഹൻ പറഞ്ഞത് ഈയിടെയാണ്. ‘ഷവറിനു ചുവട്ടിൽ റെയിൻ കോട്ട് ധരിച്ചു കുളിക്കുന്നയാൾ’ എന്നു മൻമോഹനെ മോദി പാർലമെന്റിൽ വിമർശിച്ചു. നോട്ട് നിരോധനത്തെ സംഘടിത കൊള്ള എന്നു മൻമോഹൻ വിശേഷിപ്പിച്ചതും പാർലമെന്റിൽ‍.

Rahul Gandhi

കറുത്ത ബാഡ്ജൊന്നും പോരാ; അൽപം കടുപ്പിച്ചു തന്നെയാണു പ്രതിഷേധം. ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ കേന്ദ്രമന്ത്രി സാധ്വി നി‍രഞ്ജൻ ജ്യോതിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കറുത്ത തുണികൊണ്ടു വായ് മൂടിക്കെട്ടി പ്രതിഷേധിക്കുകയാണു രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള സഹ എംപിമാരും. 2014 ഡിസംബറിലെ ചിത്രം.

Jaya Bachchan

വിവിധ വിഷയങ്ങൾ ഉന്നയിച്ചു കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് വളപ്പിൽ നടത്തിയ പ്രതിഷേധത്തിനിടെ കൊടും ചൂടിൽ നിന്നു രക്ഷ നേടാൻ ബാനർ കൊണ്ടു തലമറയ്ക്കുകയാണു രാജ്യസഭയിലെ സമാജ്‌വാദി പാർട്ടി എംപിയും ചലച്ചിത്ര താരവുമായ ജയ ബച്ചൻ.

Jose K Mani, Nisha

ലോക്സഭാംഗമായിരിക്കെ, രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട് പാർലമെന്റ് ചരിത്രത്തിൽ ഇടം പിടിച്ചു ജോസ് കെ. മാണി. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പുറത്തേക്കു വരുന്ന അദ്ദേഹത്തെ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുകയാണു ഭാര്യ നിഷ.

Thiruchishiva

വേഷം കെട്ടൽ: അമ്പും വില്ലും വാദ്യോപകരണങ്ങളുമെല്ലാമുണ്ട്. ഈ ഫാൻസി ഡ്രസ് ചിത്രങ്ങളിലെല്ലാം ആൾ ഒന്നുതന്നെ – തെലുങ്കുദേശം പാർട്ടി എംപി നരമല്ലി ശിവപ്രസാദ്. ഇതെല്ലാം തന്റെ പ്രതിഷേധ പ്രകടനങ്ങളാണെന്നും ആന്ധ്രപ്രദേശിനു പ്രത്യേക പദവി കിട്ടാത്തതാണു കാരണമെന്നും അദ്ദേഹം പറയുന്നു. എന്തായാലും വേഷവൈവിധ്യത്തിലൂടെ ശിവപ്രസാദിനു ‘സ്പെഷൽ സ്റ്റാറ്റസ്’ തന്നെ ലഭിച്ചു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages