News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

‘ഇന്നസെന്റായി ചെയ്തത്’; 1750 കോടി രൂപയുടെ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് ഇന്നസെന്റ് എംപി

featured image

1750 കോടി രൂപയുടെ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് ഇന്നസെന്റ് എംപി. വിമര്‍ശകരുടെ വായടപ്പിച്ച് ഇന്നസെന്റിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നടപ്പാക്കിയത് 1750 രൂപയുടെ വികസന പദ്ധതികളാണ് എന്ന് ഇന്നസെന്റ് എംപി. നേട്ടങ്ങള്‍ വിശദീകരിച്ച് എംപി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യ വികസന മേഖയില്‍ 1200 കോടി രൂപയുടേയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ 550 കോടി രൂപയുടേയും വികസന പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പാക്കിയത് എന്ന് എംപി വിശദീകരിയ്ക്കുന്നു.

കേരളത്തിന് ആദ്യമായി അനുവദിച്ച 200 കോടി രൂപയുടെ ടെക്‌നോളജി സെന്റര്‍ അങ്കമാലിയില്‍ നിര്‍മ്മാണം ആരംഭിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ സ്ഥാപിയ്ക്കുന്ന ആയുഷ് ആശുപത്രി ചാലക്കുടിയില്‍ ഉടന്‍ നിര്‍മ്മാണമാരംഭിയ്ക്കും. പിഎംജിഎസ്‌വൈ പദ്ധതിയില്‍ ചരിത്രത്തിലാദ്യമായി അനുവദിച്ച പാലം ചാലക്കുടി മണ്ഡലത്തിലാണ് എന്നും ഇന്നസെന്റ് എംപി പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ട് പദ്ധതി പ്രകാരം 123 കോടി രൂപയുടെ എട്ട് റോഡുകളും പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം 32 കോടി രൂപയുടെ 23 റോഡുകളും മണ്ഡലത്തിലേയ്ക്ക് എത്തിയ്ക്കാന്‍ കഴിഞ്ഞു.

രാജ്യത്താദ്യമായി എംപി ഫണ്ടിന് സോഷ്യല്‍ ഓഡിറ്റ് ഏര്‍പ്പെടുത്തിയത് ചാലക്കുടിയിലാണ്. എംപി ഫണ്ടായി ലഭിച്ച നൂറ് ശതമാനം തുകയ്ക്കും ഭരണാനുമതി ലഭിച്ചു. ടൂറിസം വികസനത്തിനായി സമര്‍പ്പിച്ച സര്‍ക്യൂട്ട് പദ്ധതിയും ജാതി കൃഷിക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി സമര്‍പ്പിച്ച നട്‌മെഗ് പാര്‍ക്ക് പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നുവെങ്കില്‍ 200 കോടി രൂപ കൂടി മണ്ഡലത്തിലേയ്ക്ക് എത്തിയ്ക്കാന്‍ കഴിയുമായിരുന്നു എന്നും ഇന്നസെന്റ് ചൂണ്ടിക്കാട്ടുന്നു.

‘ഇന്നസെന്റായി ചെയ്തത് ‘എന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും പരിശോധിയ്ക്കാന്‍ കഴിയുംവിധം ഇത് ഓരോ വീടുകളിലും എത്തിയ്ക്കുമെന്ന് എംപിയുടെ സെക്രട്ടറി ബി സേതുരാജ് അറിയിച്ചു.

No comments:

Post a Comment