News Aggregation Website In Malayalam News From Different Online Sources

Breaking

Friday, February 22, 2019

പെരിയ ഇരട്ടക്കൊല: അഞ്ച് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

featured image
Periya twin murder

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ്് ചെയ്തു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ഫസ്റ്റ് €ാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. അതിനിടെ കൊലപാതകത്തിന് ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടത്തി. പെരിയ ഏച്ചിലടക്കത്ത് നിന്നാണ് രണ്ട് വടിവാള്‍ കണ്ടെത്തിയത്. കൊല നടത്തുമ്പോള്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു.

അതേസമയം കാസര്‍ഗോട്ടെ കൊലപാതകികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞു. ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയാണ് നിലവിലെ സാഹചര്യത്തിന് കാരണം. തെറ്റായ ഒന്നിനേയും ഏറ്റെടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment