ശ്രീനഗര്‍ (ജമ്മു കശ്മീര്‍):  ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫ് സംഘത്തിനുനേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികളായ നാലുപേര്‍ക്കും പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ അഞ്ച് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതിന് പിന്നാലെയാണ് ഗ്രനേഡ് ആക്രമണം. ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനകളില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസൈന്യം വെളിപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വന്‍ ആയുധശേഖരം സൈന്യം പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് സിആര്‍പിഎഫ് സംഘത്തിനുനേരെ ഗ്രനേഡ് ആക്രമണമുണ്ടായത്.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.

Content Highlights: Grenade attack, Srinagar, CRPF