News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 11, 2019

ബ്രസീലിലെ ഫുട്ബോൾ ക്ലബ് ഡോർമിറ്ററിയിൽ തീപിടിത്തം: 10 മരണം

featured image

റിയോ ഡി ജനീറോ∙ ബ്രസീലിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബുകളിലൊന്നായ ഫ്ലെമിംഗോയുടെ ഡോർമിറ്ററിയിൽ തീപിടിത്തം 10 പേർ കൊല്ലപ്പെട്ടു. ഫ്ലെമിംഗോയുടെ യുവ ടീമിനെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിലെ ഡോർമിറ്ററിയിലാണ് അപകടം. ഇവരെല്ലാവരും പ്രാദേശിക ഫുട്ബോൾ മൽസരങ്ങളിൽ പങ്കെടുക്കുന്നവരാണെന്നാണ് വിവരം.

പ്രാദേശികസമയം പുലർച്ചെ 5.10നാണ് തീ ഉയരാൻ തുടങ്ങിയത്. 7.30തോടെ അണച്ചു. മരിച്ചവരെല്ലാം 14നും 17നും ഇടയിൽ പ്രായമുള്ളവരാണ്. ഫ്ലെമിംഗോ ഫുട്ബോൾ ക്ലബിന്റെ പരിശീലന ഗ്രൗണ്ടായ നിൻഹോ ഡി ഉറുബുവിലുണ്ടായ തീപിടിത്തത്തിൽ മൂന്നുപേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റൊണാൾഡീഞ്ഞോ, ബെബേറ്റോ, റൊമാരിയോ തുടങ്ങിയ പ്രശസ്തരായ താരങ്ങളൊക്കെ ഫ്ലെമിംഗോയിൽ കളിച്ചുവളർന്നവരാണ്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages