News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 17, 2019

“തന്റെ കൊട്ടാരത്തില്‍ 100 ശതമാനം ആളുകളും മലയാളികള്‍”, മലയാളികള്‍ക്ക് യുഎഇയോടുള്ള സ്‌നേഹത്തെ പ്രകീര്‍ത്തിച്ച് ദുബായ് ഭരണാധികാരി

featured image

യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചോദ്യം ആഹ്‌ളാദമുളവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘യുഎഇയില്‍ എണ്‍പത് ശതമാനത്തോളം മലയാളികളാണ്. തന്റെ കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികള്‍ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്’ എന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ ചോദ്യം. ഇതേക്കുറിച്ച് മുഖ്യമന്ത്രി കുറിച്ചത് താഴെ വായിക്കാം.

‘യുഎഇ യില്‍ എണ്‍പത് ശതമാനത്തോളം മലയാളികളാണ്. തന്റെ കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികള്‍ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്.’ യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചോദ്യം ആഹ്‌ളാദമുളവാക്കുന്നതായിരുന്നു. മലയാളികള്‍ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്ന ഉത്തരമാണ് ഷെയ്ഖ് മുഹമ്മദിന് സന്തോഷപൂര്‍വം നല്‍കിയത്.

ഊഷ്മളമായ സ്വീകരണമാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കൊട്ടാരത്തില്‍ ലഭിച്ചത്. കേരളം സന്ദര്‍ശിക്കാന്‍ ഷെയ്ഖ് മുഹമ്മദിനെ ക്ഷണിച്ചു. കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും നല്ല അഭിപ്രായമാണ് ഷെയ്ഖ് മുഹമ്മദ് പങ്കുവെച്ചത്. കേരളത്തില്‍ എന്തെല്ലാം കാഴ്ചകളാണ് കാണാനുള്ളതെന്നു ഷെയ്ഖ് ആരാഞ്ഞു. സെപ്റ്റംബര്‍ മാസം കേരളം സന്ദര്‍ശിക്കാന്‍ നല്ല സമയമാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.

ദുബായ് മര്‍മൂം പാലസിലാണ് കൂടിക്കാഴ്ച നടത്തിയത്. യുഎഇയി ലെ ഇന്ത്യന്‍ അംബാഡര്‍ നവദീപ് സിംഗ് സൂരി, യുഎഇ മന്ത്രി റീം അല്‍ ഹാഷിമി, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ എന്നിവര്‍ കൂടെയുണ്ടായി.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages