News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 16, 2019

തന്റെ കൊട്ടാരത്തില്‍ 100 ശതമാനം ജോലിക്കാരും മലയാളികള്‍: ദുബായ് ഭരണാധികാരി

featured image

ദുബായ്: ദുബായ് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ പ്രധാനമന്ത്രിയുടെ കൊട്ടാരത്തില്‍ സ്വീകരണം. മലയാളികളുമായുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സംഭാഷണങ്ങള്‍ സന്തോഷം നല്‍കുന്നതായിരുന്നെന്ന് പിണറായി പ്രതികരിച്ചു.

ദുബായ് മര്‍മൂം പാലസിലെ കൂടിക്കാഴ്ചയുടെ വീഡിയോ സഹിതമാണ് പിണറായി സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ‘യുഎഇ യില്‍ എണ്‍പത് ശതമാനത്തോളം മലയാളികളാണ്. തന്റെ കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികള്‍ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്’ എന്ന് യുഎആ പ്രധാനമന്ത്രി ചോദിച്ചെന്നും ‘മലയാളികള്‍ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്ന ഉത്തരമാണ്’ ഷെയ്ഖ് മുഹമ്മദിന് നല്‍കിയതെന്നും പിണറായി പറഞ്ഞു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages