രണ്ടു മാസം കൊണ്ട് പ്രിയങ്ക അത്ഭുതം പ്രവർത്തിക്കുമെന്ന് കരുതരുത്: രാഹുൽ

0
25
-

ന്യൂഡൽഹി∙ രണ്ടു മാസത്തിനുള്ളിൽ പ്രിയങ്കാ ഗാന്ധി എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുമെന്ന് കരുതേണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിയങ്കയിൽനിന്നോ ജ്യോതിരാദിത്യ സിന്ധ്യയിൽനിന്നോ ഏതെങ്കിലും തരത്തിലുള്ള അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ല. അവരുടെ മേൽ യാതൊരു സമ്മർദവും നൽകരുത്. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിനായി ഉത്തർപ്രദേശിൽ കളമൊരുക്കുകയാണ് അവരുടെ ഉത്തരവാദിത്തമെന്നും രാഹുൽ പറഞ്ഞു.

ആർഎസ്എസിന്റെ രാഷ്ട്രീയ തത്വങ്ങളോടും ബിജെപിയോടും എതിരിട്ടു നിൽക്കണമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിനിടെയായിരുന്നു അവരുടെ പരാമർശം. ആർഎസ്എസിന്റെയും ബിജെപിയുടെയും തത്വങ്ങളും ചിന്തകളും ഒന്നിച്ച് എതിർക്കണം. താൻ പുതുതായി ഇവിടേക്ക് എത്തിയതാണ്. പരമാവധി സഹായങ്ങള്‍ ചെയ്യാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.

Sponsored