പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് സ്നേഹക്കൂടൊരുക്കി സർക്കാർ ഉദ്യോഗസ്ഥർ

0
27
-

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് സ്നേഹക്കൂടൊരുക്കി സർക്കാർ ഉദ്യോഗസ്ഥർ. പാലക്കാട് എലവഞ്ചേരിയിലെ അമ്മിണിയമ്മയ്ക്കും ശ്രീദേവിക്കുമാണ് NGO യൂണിയന്റെ നേതൃത്വത്തിൽ തല ചായ്ക്കാൻ കൂടൊരുക്കി നൽകിയത്.

പ്രളയത്തിൽ ഇക്ഷുമതി പുഴ പതിവില്ലാതെ കരകവിഞ്ഞൊഴുകി. അമ്മിണിയമ്മയ്ക്കും ശ്രീദേവിക്കും സ്വന്തമായിരുന്നതെല്ലാം കുത്തിയൊലിച്ച മ‍ഴവെള്ളം ചെറിയ ഓലപ്പുരയോടൊപ്പം കൊണ്ടു പോയി.

ആറ് മാസങ്ങള്‍ക്ക് കണ്ണീരുണങ്ങിയ മുഖത്ത് ചെറിയ പുഞ്ചിരിയുമായാണ് ഇവര്‍ നില്‍ക്കുന്നത്. എല്ലാം നഷ്ടപ്പെട്ടിടത്ത് ഒരു കൊച്ചു വീട് അവര്‍ക്കായി ഒരുങ്ങിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാന്പില്‍ എല്ലാം നഷ്ടപ്പെട്ട് ക‍ഴിഞ്ഞിരുന്ന കുടുംബത്തിന് കൈത്താങ്ങായി എന്‍ജിഒ യൂണിയനെത്തുകയായിരുന്നു.

പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആദ്യം വാടക വീട്ടിലേക്ക് ഇവരെ മാറ്റി താമസിപ്പിച്ചു. പിന്നെ എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കൈകോര്‍ത്ത് വരുമാനത്തില്‍ നിന്നൊരു വിഹിതം നല്‍കി വീട് നിര്‍മാണം പൂര്‍ത്തിയാക്കി.

നാല് ലക്ഷം രൂപ ചിലവില്‍ നാല് മാസം കൊണ്ടാണ് കിടപ്പുമുറിയും ഹാളും അടുക്കളയുമുള്ള മനോഹരമായ കുഞ്ഞു വീടൊരുക്കിയത്.

ഗൃഹോപകരണങ്ങളും ഫര്‍ണീച്ചറുകളുമെല്ലാം എന്‍ജിഒ യൂണിയന്‍റെ 11 ഏരിയാ കമ്മറ്റികള്‍ നല്‍കും.

വ്യാ‍ഴാ‍ഴ്ച സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ വീടിന്‍റെ താക്കോല്‍ കൈമാറും. പിന്നെ ദുരിതത്തിന്‍റെയും നഷ്ടപ്പെടലിന്‍റെയും കാലം മറന്ന് പുതിയ തണലിലേക്ക് അവര്‍ ചേക്കേറും.

Sponsored