പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കെതിരെ പടയൊരുക്കം; എല്ലാക്കാലവും ഒരാള്‍ തന്നെ മത്സരിക്കുന്ന അവസ്ഥ മാറണം

0
22
-
uploads/news/2019/02/287526/anto.jpg

പത്തനംതിട്ട: മണ്ഡലത്തില്‍ സിറ്റിംഗ് എം.പി ആന്റോ ആന്റണിക്കെതിരെ പടയൊരുക്കം. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആന്റോ ആന്റണിയെ ഇനിയും പരിഗണിക്കേണ്ടതില്ലെന്ന് ഡി.സി.സി നേതൃത്വം. ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിന് ഡി.ഡി.സി നേതാക്കള്‍ കത്ത് നല്‍കി. ജില്ലയില്‍ നിന്നുള്ള ആളാകണം ഡി.ഡി.സി പ്രസിഡന്റ് എന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് സ്ഥിരീകരിച്ചു.

എല്ലാക്കാലവും ഒരാള്‍ തന്നെ മത്സരിക്കുന്ന അവസ്ഥ മാറണമെന്ന് പത്തനംതിട്ട ഡി.സി.സിയുടെ മുന്‍ പ്രസിഡന്റ് മോഹന്‍രാജ് പറഞ്ഞു. കുറേയാളുകള്‍ മത്സരിക്കാന്‍ ജനിച്ചവരും കുറേപ്പേര്‍ പണിയെടുക്കാന്‍ പിറന്നവരും എന്ന അവസ്ഥ നിലനിര്‍ത്തിക്കൊണ്ടു പോകുന്നത് പാര്‍ട്ടിക്ക് നല്ലതല്ലെന്നും മോഹന്‍രാജ് പറഞ്ഞു. ഇന്ന് ചേര്‍ന്ന പത്തനംതിട്ട ഡി.സി.സി യോഗത്തില്‍ ആന്റോ ആന്റണിയെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു.

എ ഗ്രൂപ്പിന് മേല്‍ക്കൈയുള്ള ഡി.സി.സിയില്‍ ആന്റോയെ മാറ്റണമെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ ആവശ്യപ്പെട്ടു. മുകുള്‍ വാസ്‌നിക് പത്തനംതിട്ടയില്‍ വന്നപ്പോള്‍ ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സിറ്റിംഗ് എം.പിമാര്‍ സ്വയം പിന്‍മറാറുന്നെങ്കില്‍ മാത്രം മറ്റ് സ്ഥാനാര്‍ത്ഥികളെ പരിഗണിച്ചാല്‍ മതിയെന്നാണ് എ.ഐ.സി.സി നിര്‍ദ്ദേശം ഈ സാഹചര്യത്തില്‍ ആന്റോ ആന്റണി തന്നെ മത്സരിക്കാനാണ് സാധ്യത.

Sponsored