ഞാന്‍ മത്സരിക്കാനില്ല, കേള്‍ക്കുന്നതെല്ലാം വെറും കെട്ടുകഥകളെന്ന് റീമാ കല്ലിങ്കല്‍

0
29
-

കൊച്ചി: സിപിഎമ്മിന് അഭിമാന പ്രശ്‌നമായി മാറിയിട്ടുള്ള എറണാകുളത്ത് ലോക്‌സഭയില്‍ മത്സരിക്കാന്‍ എത്തുന്നത് ആരെന്നറിയാനുള്ള കൗതുകം കേരളത്തിന് അവസാനിക്കുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ വി തോമസ് സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ ഇടതുപക്ഷത്തെ നിര്‍ത്തി കേള്‍ക്കുന്ന കഥകളുംപേരുകളും കൗതുകം കൂട്ടുന്നു.

കേള്‍ക്കുന്ന സ്ഥാനാര്‍ത്ഥി പേരുകളില്‍ ഏറ്റവും പുതിയതായി കയറിയിരിക്കുന്നത് സംവിധായകരും നിര്‍മ്മാതാക്കളും നടന്മാരുമായ ആഷിഖ് അബുവും ശ്രീനിവാസനും ആണ്.

എറണാകുളത്തെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച സിപിഎം ഒരു തീരുമാനവും പുറത്തുവിട്ടിട്ടില്ലെങ്കിലൂം ഇവിടെ മത്സരിക്കാന്‍ പല പേരുകളും പരിഗണിക്കുന്നുണ്ട്. ഇതോടെയാണ് പുറത്തുവരുന്ന കഥകളില്‍ സിനിമാക്കാരും പെട്ടത്.

നേരത്തേ സംവിധായകന്‍ ആഷിക് അബുവിന്റെ ഭാര്യയും നടിയുമായ റീമാ കല്ലിങ്കലിന്റെ പേര് പറഞ്ഞു കേട്ടിരുന്നെങ്കിലൂം വാര്‍ത്ത നിഷേധിച്ചകൊണ്ട് റീമ തന്നെ രംഗത്ത് വരികയും ചെയ്തു. കെവി തോമസിനെതിരേ സിനിമാതാരങ്ങളെ പരിഗണിക്കുന്നതായി വാര്‍ത്ത വന്നതോടെയാണ് കഥകള്‍ റീമയെ ചുറ്റിപ്പറ്റിയായത്. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്നും സ്ഥാനാര്‍ത്ഥി വാര്‍ത്തകള്‍ അഭ്യൂഹമാണെന്നും താരം പറഞ്ഞിരുന്നു. കെ.വി. തോമസിനെ അട്ടിമറിക്കാന്‍ തക്ക വ്യക്തിപ്രഭാവമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി വേണമെന്നുള്ളതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്. അതുകൊണ്ടു തന്നെ സിനിമാതാരങ്ങളെയും പരിഗണിക്കുന്നുണ്ട്.

ആഷിക് അബുവും, റീമാ കല്ലിങ്കിലും മുമ്പ് തന്നെ സിപിഎം അനുഭാവം പ്രകടമാക്കിയവരാണ്. സിപിഎം വേദികളില്‍ സ്ഥിരം മുഖമായ ആഷിക് അബു തന്റെ രാഷ്ട്രീയം പലപ്പോഴും പരസ്യമാക്കിയിട്ടുണ്ട്. നടിയുടെ ആക്രമണം ഉയര്‍ത്തിവിട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമാക്കാരുടെ അമ്മയില്‍ നിന്നും വിട്ട താരമാണ് റീമ.

അതേസമയം തന്നെ സ്ത്രീപക്ഷ സംഘടനയിലൂടെയും നിലപാടുകളിലൂടെയും സിനിമയ്ക്ക് അപ്പുറത്ത് പ്രശസ്ത എന്നതാണ് അവരുടെ പേരുകളും ചര്‍ച്ചയിലേക്ക് വരാന്‍ കാരണമായിരിക്കുന്നത്. പാര്‍ട്ടിയെ ഇടയ്ക്കിടെ സിനിമയിലൂടെയും അല്ലാതെയും വിമര്‍ശിക്കുകയും തന്റേതായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതാണ് ശ്രീനിവാസന്റെ പേരും ഉയര്‍ന്നു വരാന്‍ കാരണമായിരിക്കുന്നത്.

Sponsored