ഇന്ത്യയിലെ ടോയ്‌ലറ്റുകള്‍ കാണാന്‍ വിദേശികള്‍ വരുമെന്ന് പ്രധാനമന്ത്രി മോഡി

0
32
-
PM Modi

ന്യൂഡല്‍ഹി: ഇന്ത്യയിലെ ടോയ്‌ലറ്റുകള്‍ കാണാന്‍ വിദേശികള്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ കക്കൂസുകളുടെ നിറവും വൃത്തിയും ഭംഗിയും സഞ്ചാരികളെ ആകര്‍ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യൂറോപ്പില്‍ ഒരിടത്ത് നിരവധി സന്ദര്‍ശകര്‍ എത്തുന്ന ഒരു സ്ഥലമുണ്ട്. അവിടെ വീടുകളുടെ ഭിത്തികള്‍ മനോഹരമായി പെയ്ന്റടിച്ച് സൂക്ഷിച്ചിരിക്കുന്നതിനാലാണ് അത്. ഒരുപക്ഷേ അവര്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലുള്ള കക്കൂസുകളും കാണാന്‍ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ വീടുകള്‍ക്ക് പകരം ടോയ്‌ലറ്റുകളാണ് ചുമര്‍ ചിത്രങ്ങള്‍ വരച്ച് മോടി കൂട്ടുന്നത്. ബീഹാറില്‍ അടുത്തിടെ ശൗചാലയങ്ങള്‍ മോടി കൂട്ടിയിരുന്നു. ഇത് സന്ദര്‍ശിക്കാന്‍ വിദേശികള്‍ എത്തുമെന്നാണ് പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം.

Sponsored