News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 28, 2019

ഹോര്‍ത്തൂസ് മലബാറിക്കസിന് പുനര്‍ജന്മം നല്‍കിയ സസ്യശാസ്ത്രഞ്ജന്‍ ഡോ. മണിലാലിന് ആദരം

featured image

കോഴിക്കോട്: ഹോര്‍ത്തൂസ് മലബാറിക്കസിന് പുനർജന്മം നൽകിയ ഡോ. കെ.എസ് മണിലാലിന് ആദരം. ജൈവജാഗ്രതാപുരസ്‌കാരം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മണിലാലിന് സമ്മാനിച്ചു. നീണ്ട 50 വർഷക്കാലത്തെ പ്രയത്‌നങ്ങൾക്ക് ഒടുവിലാണ് മണിലാൽ ലാറ്റിനിൽ നിന്നും ഹോർത്തൂസ് മലബാറിക്കൂസ് മലയാളത്തിൽ പ്രസിദ്ധീകരിച്ചത്.

ഏറെ വൈകിയെങ്കിലും മലബാറിന്റെ പൂന്തോട്ടം മലയാളിക്ക് സമ്മാനിച്ച സസ്യശാസ്ത്രഞ്ജന് ഒടുവില്‍ ആദരം. കേരളത്തിന്റെ സസ്യ സമ്പത്തിനെക്കുറിച്ച് പതിനെഴാം നൂറ്റാണ്ടിലാണ് ഹോര്‍ത്തൂസ് മലബാറിക്കസ് അഥവാ മലബാറിന്റെ പൂന്തോട്ടം ലാറ്റിന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചത്. അന്‍പത് വര്‍ഷക്കാലത്തെ പ്രയത്‌നത്തിന് ശേഷത്തിനൊടുവില്‍ ഹോര്‍ത്തൂസ് മലബാറിക്കസ് 2003 ല്‍ ഇംഗ്ലീഷിലേക്കും 2008 ല്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു.

എന്നാല്‍ കേരള ചരിത്രത്തിന്റെ വലിയ സമ്പത്ത് വീണ്ടെടുത്ത മണിലാലിനെ ഭരണസംവിധാനം കണ്ടതായി പോലും ഭാവിച്ചില്ല. ഇതിന് പ്രായ്ശ്ചിത്വം കൂടിയായിരുന്നു നിയമസഭയെ
പ്രതിനിധീകരിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചത്. പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ സമതയുടെ ജൈവജാഗ്രതാ പുരസ്‌കാരം സ്പീക്കര്‍ സമ്മാനിച്ചു.

സസ്യനാമങ്ങള്‍ മലയാളത്തിലും ചേര്‍ത്തതോടെ മലയാള ലിപി ആദ്യമായി അച്ചടി മഷി പുരണ്ട പുസ്തകമായിരുന്നു ഹോര്‍ത്തൂസ് മലബാറിക്കസ്. വിദേശ പണ്ഡിതര്‍ നിരവധി വര്‍ഷങ്ങളായി പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടിടത്താണ് ഡോ മണിലാല്‍ ശ്രദ്ധേയനാകുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ബോട്ടണി പ്രോഫസറായ മണിലാല്‍ ഇതിനായി ലാറ്റിന്‍ ഭാഷയും പഠിച്ചു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages