News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 27, 2019

ഇതാ, എസ്എഫ്‌ഐയുടെ പെണ്‍പോരാളി; കാവിക്കൊടി കത്തിച്ചെറിഞ്ഞ അതേ വിക്ടോറിയ കോളേജില്‍, വിദ്യാര്‍ത്ഥി ജാഥയെ കൊടി വീശി വരവേറ്റത് ഇരുനില കെട്ടിടത്തിന്റെ ഉയരമുള്ള കോളേജ് കവാടത്തിന് മുകളില്‍ നിന്ന്

featured image

എസ്എഫ്‌ഐയുടെ ശുഭ്രപതാക പാറുന്ന വിക്ടോറിയ കോളേജിന്റെ ഗേറ്റിന് ഇരുനിലക്കെട്ടിടത്തിന്റെ ഉയരമുണ്ട്.

ഭരണഘടനാ സംരക്ഷിക്കാനായി എസ്എഫ്‌ഐ വിക്ടോറിയ കോളേജില്‍ നടത്തിയ കൂട്ടായ്മയുടെ ഭാഗമായി വിദ്യാര്‍ത്ഥി പ്രകടനം കോളേജ് കവാടം കടക്കുമ്പോള്‍ ആവേശമുയര്‍ത്തി വിക്ടോറിയയിലെ വിദ്യാര്‍ത്ഥിനി ഷാലിമ അതിന് മുകളിലുണ്ടായിരുന്നു. ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത ചുവന്ന കൊടി ഉയരത്തില്‍ വീശിക്കൊണ്ട്.

ഈ കാഴ്ചയില്‍ പ്രകടനത്തിന്റെ ആവേശം ഇരട്ടിയായി. ഇത്തവണ എസ്എഫ്‌ഐയുടെ പാനലില്‍ മുഴുവന്‍ സീറ്റിലും വിദ്യാര്‍ത്ഥിനികള്‍ മത്സരിച്ച് ജയിച്ച യൂണിയനിലെ അംഗമാണ് ഷാലിമ.

കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപകമായി ആക്രമണമഴിച്ചു വിട്ട ആര്‍എസ്എസുകാര്‍ എസ്എഫ്‌ഐ കൊടി വലിച്ചെറിഞ്ഞ് കോളേജ് കവാടത്തിന് മുകളില്‍ സ്ഥാപിച്ച കാവിക്കൊടി മണിക്കൂറുകള്‍ക്കകം വലിച്ചെറിഞ്ഞ് കത്തിച്ച് എസ്എഫ്‌ഐ കൊടി കെട്ടിയിരുന്നു.

പാറിപ്പറക്കുന്ന ഈ വെള്ളക്കൊടിക്കരികിലിരുന്നായിരുന്നു ഷാലിമ വിക്ടോറിയയിലേക്ക് വിദ്യാര്‍ത്ഥികളെ ആവേശം വിതറി വരവേറ്റത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages