News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 26, 2019

കാലിടറി വീണ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിച്ച് രാഹുല്‍ ഗാന്ധി; വൈറലായി വീഡിയോ

featured image

സാധാരണ രാഷ്ട്രീയക്കാരില്‍ നിന്നും പലപ്പോഴും വ്യത്യസ്തനാകുന്ന വ്യക്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

സുരക്ഷ വിലക്കുകള്‍ മറികടന്നും രാഹുല്‍ സാധാരണക്കാരുമായി നേരിട്ട് ഇടപഴകാന്‍ ശ്രമിക്കാറുണ്ട്.

അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപ്പത്രത്തിന്റെ ഫോട്ടോഗ്രാഫറായ ബിശ്വനാഥാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഭുവനേശ്വറില്‍ സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്താന്‍ ഒഡീഷയില്‍ എത്തിയതായിരുന്നു രാഹുല്‍ഗാന്ധി.

ഭുവനേശ്വര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിന്റെ ഫോട്ടോ പകര്‍ത്താനുള്ള ശ്രമത്തിനിടെയാണ്, ഒരു ഫോട്ടോഗ്രാഫറിന് കാലിടറിയത്.

തലകുത്തി താഴേക്ക് വീണ ഫോട്ടോഗ്രഫറെ ഓടിയെത്തി പിടിച്ച് എഴുന്നേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിച്ച ശേഷം രാഹുല്‍ഗാന്ധി വിവരങ്ങള്‍ തിരക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages