അന്വേഷണത്തിന് എസ്പി ആന്റണിയുടെ നേതൃത്വത്തിൽ 11 അംഗ ക്രൈംബ്രാഞ്ച് സംഘം

0
22
-11-

തിരുവനന്തപുരം ∙ റോഡിലെ തര്‍ക്കത്തിനിടയില്‍ ഡിവൈഎസ്പി പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ച സംഭവം 11 അംഗ ക്രൈബ്രാഞ്ച് സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ്പി ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈഎസ്പി സുഗതന്‍, സിഐ എ.മോഹനന്‍ എന്നിവര്‍ക്കു പുറമേ 4 എസ്ഐ, 4 എഎസ്ഐ, 1 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസർ എന്നിവർ സംഘത്തിലുണ്ട്. 

സംഭവം നടന്ന സ്ഥലത്തെത്തി ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. പ്രധാന സാക്ഷികളെ കണ്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. ഇതിനിടെ, കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

Sponsored