അദ്വാനിക്ക്‌ 91 വയസ്‌; ആശംസയുമായി മോഡിയും ഷായും

0
21
-91-
uploads/news/2018/11/263488/4.jpg

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിയുടെ 91-ാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടിയധ്യക്ഷന്‍ അമിത്‌ ഷായുമടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നു.

രാജ്യത്തിനും ദേശീയ രാഷ്‌ട്രീയത്തിനും വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ അദ്ദേഹം ബി.ജെ.പിയുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക്‌ നിസ്‌തുലമാണെന്നും നേതാക്കള്‍ പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളും ജനസൗഹൃദ നയങ്ങളും കൊണ്ട്‌ രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാനകാലയളവായിരുന്നു അദ്വാനിയുടെ ഭരണകാലമെന്നു പ്രധാനമന്ത്രി പറഞ്ഞു.

Sponsored