#മൂന്നാറോ_ഊട്ടിയോ_അല്ലാ.. #കണ്ണൂരാ_കണ്ണൂർ..! #പാലക്കയംതട്ട് By : Jyothis…

0
4


#മൂന്നാറോ_ഊട്ടിയോ_അല്ലാ..
#കണ്ണൂരാ_കണ്ണൂർ..!

#പാലക്കയംതട്ട് ❤❤

By : Jyothish Joseph

പൈതല്‍മല കഴിഞ്ഞാല്‍ കണ്ണൂരിലെ ഏറ്റവും ഉയരംകൂടിയ മലകളിൽ ഒന്നായ
പൈതല്‍മലയുടെ താഴ്വാരത്ത് സഞ്ചാരികള്‍ക്കു ദൃശ്യവിരുന്നൊരുക്കി കാത്തിരിക്കുകയാണ് പശ്ചിമഘട്ട മലനിരയില്‍പ്പെട്ട പാലക്കയം തട്ട്.

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് – കുടിയാന്മല റൂട്ടില്‍ മണ്ടളം -പുലിക്കുരുമ്പ എന്നീസ്ഥലങ്ങളില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലക്കയം തട്ടില്‍ എത്തിച്ചേരാം. പാലക്കയം തട്ട് മലയുടെ മുകള്‍ഭാഗം വരെ വാഹനത്തില്‍ ചെന്നെത്താം.
ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍ മലയിലേക്കുള്ള വഴിയിലാണു പാലക്കയംതട്ട്. പൈതല്‍മല കഴിഞ്ഞാല്‍ കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് ഈ പ്രദേശം. വിസ്തൃതമായ പുല്‍മേടും നിരന്ന കരിങ്കല്‍പ്പാറയുംചുറ്റും എല്ലാ പ്രദേശങ്ങളിലേക്കുമുള്ള ദൂരക്കാഴ്ചയും അതിസുന്ദരം.

നേര്‍ത്ത മഴനൂലുപോലെ വളപട്ടണം പുഴയും തൊട്ടടുത്തായി തലയുയര്‍ത്തി നില്‍ക്കുന്ന പൈതല്‍മലയും കുടക് വനപ്രദേശവും ചുറ്റുമുള്ള എല്ലാ ചെറു പട്ടണങ്ങളും സഞ്ചാരികള്‍ക്ക് അവിസ്മരണീയ ദൃശ്യം സമ്മാനിക്കുന്നു.Source

Sponsored